വായന. എന്തിനു വായിക്കണം. വായിച്ചിട്ടെന്ത്? ഇക്കാലത്ത് അതിനൊക്കെ എവിടെ സമയം... വായനകളെ കുറിച്ചുള്ള കുറെ സ്വയം കല്പിത ചോദ്യങ്ങൾക്കുള്ള ഭംഗിയുള്ള ഉത്തരമാണ് ഈ അടുത്ത് ഇറങ്ങിയ പ്രിയ സുഹൃത്ത് Mehd Maqbool ഈ പുസ്തകം. സത്യത്തിൽ നാം ഒറ്റക്കല്ല. നിരവധി നാമുകൾ കൂടിയാലേ നാം നാമാകൂ...
Najmuzaman Panthar
Mehd Maqbool
ഒന്നും നേടാത്തവന്റെ ചിരി
സ്നേഹിതനും സഹാദ്ധ്യാപകനുമായ ഹബീബ് പെരുമ്പടപ്പിന്റെ ( Habeebul Rahman V M ) പ്രഥമ കാവ്യസമാഹാരമാണ് "ഒന്നും നേടാത്തവന്റെ ചിരി". സർഗ്ഗാത്മകമായ ഏകാന്തതയിൽ കൂട്ടുവരുന്ന വാക്കുകൾ വൃത്തത്തിലും താളത്തിലും കവിതയായി പരിണമിക്കുന്ന രസതന്ത്രമാണ് ഈ സമാഹാരത്തിലൂടെ ഇതൾ വിടരുന്നത്. ചുറ്റുമുള്ള പ്രകൃതിയിലും ജീവിതങ്ങളിലും സന്തോഷ-സന്താപങ്ങൾ നിറയുമ്പോൾ തന്നെ തേടിവരുന്ന വാക്കുകൾക്ക് എങ്ങനെ കവിതയായി മാറാതിരിക്കാനാവും എന്ന് ഹബീബ് പറയാതെ പറയുന്നുണ്ട് ഈ കവിതകളിൽ. കവിത കവിയെ തേടി വരുന്ന മനോഹര സന്ദർഭങ്ങളാണ് ഈ കാവ്യസമാഹാരം നൽകുന്ന മഹനീയാനുഭവം. അഭിനന്ദനങ്ങൾ... ആശംസകൾ....
Bookio Press
Publish Your book with B&N
Learn More