Amritha Madampully / അമൃത മാടംപുള്ളി
പാലക്കാട് ജില്ലയിലെ കോട്ടായിയിൽ രാധാകൃഷ്ണന്റെയും നളിനിയുടെയും ഇരട്ടകുട്ടികളിൽ ഒരുവൾ. സഹോദരൻ അരുൺ, സഹോദരി ഐശ്വര്യ. എ.യു.പി.എസ് ചമ്പ്രകുളം, ജി.എച്.എസ്.എസ് കോട്ടായി, സി.എഫ്.ഡി.വി.എച്.എസ്എ.സ് മാത്തൂർ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കുഴൽമന്ദം എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. കുഞ്ഞുനാൾ മുതൽ വായിക്കാനും എഴുതാനും ഇഷ്ട്മാണ് കൂടാതെ ഓൺലൈൻ സാഹിത്യ കൂട്ടായ്മയിലൂടെയും, വിവിധ കവിതാ, കഥാ രചനാ മത്സരങ്ങളിലൂടെയും ഓൺലൈൻ മാഗസിനിലൂടെയും എഴുത്തിലേക്ക് കൂടുതൽ അടുത്തു. ഊർമി, മാജിക് വേർഡ്‌സ് എന്നീ പുസ്തകങ്ങളുടെ ഭാഗയിട്ടുണ്ട്.