N Sasidharan / എൻ. ശശിധരൻ

    Author Image മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ എൻ. ശശിധരൻ. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്‌.