SUBHASH CHANDRAN / സുഭാഷ് ചന്ദ്രന്‍
1972-ല്‍ ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരില്‍ ജനിച്ചു. മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ മഹാരാജാസ് കോളജില്‍ പഠിച്ച് എം.എ. മലയാളത്തിന് ഒന്നാം റാങ്ക് നേടി. വിദ്യാര്‍ത്ഥിയായിരിക്കെ എഴുതിയ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കഥയ്ക്ക് 1994-ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യകഥാസമാഹാരവും (ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം) ആദ്യ നോവലും (മനുഷ്യന് ഒരു ആമുഖം) യഥാക്രമം 2001-ലും 2011-ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടി. മധ്യേയിങ്ങനെ, ദാസ് ക്യാപിറ്റല്‍, കാണുന്ന നേരത്ത് എന്നിങ്ങനെ ഓര്‍മ്മക്കുറിപ്പുകളുടെ മൂന്നു സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍. ഭാര്യ: ജയശ്രീ. മക്കള്‍: സേതു പാര്‍വ്വതി, സേതുലക്ഷ്മി.