Basheer Trippanachi / ബഷീര്‍ തൃപ്പനച്ചി
1984 ജനുവരി 15 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത തൃപ്പനച്ചിയില്‍ ജനനം. പിതാവ്: മുഹമ്മദ് തളിയാരില്‍. മാതാവ്: ഇത്തീരുമ്മ പൊത്തന്‍കോട്. ഭാര്യ: ബുഷ്‌റ എന്‍.കെ. മക്കള്‍: ബുഷൈര്‍ മുന്ന, തബ്ഷീര്‍ ബന്ന, ബിഷാറ ജന്ന. പ്രാഥമിക പഠനം: എ.യു.പി.എസ് തൃപ്പനച്ചി, സി.എച്ച്.എം.എച്ച്.എസ് പൂക്കളത്തൂര്‍, എം.ഇ.എസ് ഓര്‍ഫനേജ് മമ്പാട്. ഉപരിപഠനം: ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡിഗ്രി ബിരുദവും പി. ജി ബിരുദവും (1999-2007). കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ കോഴ്‌സും പൂര്‍ത്തിയാക്കി. 2012 മുതല്‍ 2016 വരെ പ്രബോധനം വാരികയുടെ സഹപത്രാധിപരായിരുന്നു. 2016 മുതല്‍ വണ്ടൂര്‍ എറിയാട് എ.യു.പി. സ്‌കൂള്‍ അധ്യാപകനാണ്. 2021 - 22 പ്രവര്‍ത്തന കാലയളവില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി അംഗവും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഗ്രന്ഥങ്ങള്‍: മുന്നില്‍ നടന്നവര്‍ ജീവിതം പറയുന്നു, മുസ്‌ലിം സമുദായം ചില വേറിട്ട വര്‍ത്തമാനങ്ങള്‍ (അഭിമുഖങ്ങള്‍), ഇസ്ഹാഖ് അലി മൗലവി ധിഷണയുടെ നക്ഷത്രത്തിളക്കം (എഡിറ്റര്‍).