വി.കെ മുസ്തഫയുടെ വളപട്ടണം ഒരു ചരിത്ര പഠനം പ്രകാശിതമായി...
പ്രാദേശിക ചരിത്ര രചനയിൽ പുതിയ ഒരു ഏട് എഴുതി ചേർത്ത , വി കെ മുസ്തഫയുടെ വളപട്ടണം - ഒരു ചരിത്രപഠനം പ്രകാശിതമായി.*.
വളപട്ടണത്തിൻറെ വൈവിധ്യമാർന്ന ചരിത്രവും സംസ്കാരവും സംഭാഷണങ്ങളിൽ നിറഞ്ഞുനിന്ന വേദിയിൽ പ്രിയ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പുസ്തകം പ്രകാശനം ചെയ്തു. മുഹമ്മദ് ഷമീം ടി പി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ അധ്യക്ഷത വഹിച്ചു.
ഇയ്യ വളപട്ടണം ഇളയിടത്ത് അഷറഫ്, എ ടി മുഹമ്മദ് ഷഹീർ , വികെ മൂസാൻ കുട്ടി നസ്രീന ഇല്യാസ്, എം ബി അഷ്റഫ്, വി കെ മുസ്തഫ എന്നിവർ സംസാരിച്ചു.
ടിപി മുഹമ്മദ് ഷമീം മുഖ്യ പ്രഭാഷണം നടത്തി.
കൂടുതൽ സമഗ്രമായ പ്രാദേശിക ചരിത്ര രചനയുടെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു ഓരോ സംഭാഷണങ്ങളും .
വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രറി സാംസ്കാരിക തീരത്തിന്റെ നേതൃത്വത്തിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ നാട് ഒത്തുചേർന്നു.