Ashkar Kabeer / അശ്കര്‍ കബീര്‍
സഞ്ചാരി, അധ്യാപകന്‍, പ്രഭാഷകന്‍, സഞ്ചാര സാഹിത്യകാരന്‍, ചലചിത്ര നിരൂപകന്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍ തിരുവനന്തപുരം സ്വദേശി ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി എന്നിയിടങ്ങളില്‍ ഉപരിപഠനം ചേന്ദമംഗല്ലൂര്‍ അല്‍ ഇസ്‌ലാഹ് ഇംഗ്ലിഷ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. തിരുവനന്തപുരം നഗരമധ്യത്തെ ചേരിപ്രദേശമായ കരിമഠത്തെ മദ്രസ്സ കേന്ദ്രീകരിച്ച് മൂന്ന് വര്‍ഷം സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എസ്.ഐ.ഒ സംവേദന വേദി ജില്ലാ കോര്‍ഡിനേറ്റര്‍, എസ്.ഐ.ഒ സംവേദന വേദി സംസ്ഥാന സമിതി അംഗം, തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡന്റ്, തനിമ സംസ്ഥാന കമ്മിറ്റി അംഗം, ചലചിത്ര ഫിലിം സൊസൈറ്റി അംഗം എന്നി പദവികള്‍ വഹിച്ചു. International film festival of kerala യില്‍ തുടര്‍ച്ചയായി 16 വര്‍ഷവും International Documentary and short film festival of Kerala യില്‍ 11 വര്‍ഷവും പ്രതിനിധിയായിരുന്നു. അറബി, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു ഭാഷകളിലെ ആയിരക്കണക്കിന് പുസ്തകങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലുകളുടെ മോഡറേറ്ററായിരുന്നു. അസം കലാപ ഭൂമിയില്‍ ചിത്രീകരിച്ച 'അസം കലാപം: അറിയപ്പെടാത്ത സത്യങ്ങള്‍' ആണ് ആദ്യ ഡോക്യുമെന്ററി. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്സ്പ ആക്റ്റിന്റെ ഇരകളുടെ ജീവിതം പകര്‍ത്തിയ ആീറ്യ ംശവേീൗ േടീൗഹ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. പത്മശ്രീ അലി മണിക് ഫാനെക്കുറിച്ചുള്ള The man in million എന്ന ഡോക്യുമെന്ററിയുടെ കണ്‍സെപ്റ്റ് ആന്‍ഡ് റിസെര്‍ച്ച് വര്‍ക്കാറായിരുന്നു. കേരളം, തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, ഒഡിഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം, മേഘാലയ, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു, കശ്മീര്‍, ലഡാക് എന്നിയിടങ്ങളിലും ലക്ഷദ്വീ പിലെ ജനവാസമുള്ള മുഴുവന്‍ ദ്വീപുകളിലും സഞ്ചരിച്ചിട്ടുണ്ട്. കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍, തായ്‌ലാന്‍ഡ്, കംബോഡിയ, ഖത്തര്‍, മാല്‍ദീവ്‌സ്, ബംഗ്ലാദേശ്, മ്യാന്‍മര്‍, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഇന്ത്യന്‍ യാത്രകളുടെ ആദ്യ പുസ്തകമായ 'ഇത്തിരി ദേശങ്ങള്‍ ഒത്തിരി വിശേഷങ്ങള്‍' വിഖ്യാത ഛായാഗ്രാഹകന്‍ സണ്ണി ജോസഫും പൈതൃക യാത്രകളുടെ പുസ്തകമായ 'പുറപ്പെട്ടവന്റെ വീട്' പത്മശ്രീ ജി. ശങ്കറും അപൂര്‍വ്വ ഗ്രാമീണ യാത്രകളുടെ സമാഹാരമായ 'അലഞ്ഞലത്ത് അതിലലിഞ്ഞ്' മുന്‍ യുഎന്‍ അണ്ടര്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. ശശി തരൂരും പ്രകാശനം ചെയ്തു. മീഡിയവണ്‍ മോണിംഗ് ഷോയിലും ഖത്തറിലെ 98.6 ലും അതിഥിയായി പങ്കെടുത്തിട്ടുണ്ട്. യു.എ.ഇ യൂത്ത് ഇന്ത്യയുടെ പ്രഥമ യൂത്ത് ട്രാവല്‍ അംബാസഡര്‍ അവാര്‍ഡിനും അര്‍ഹനായി. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലൂടെയും മുസ്‌ലിം പൈതൃക സ്മാരകങ്ങളിലൂടെയും പുതുതായി യാത്ര ചെയ്ത് വരുന്നു.