Sivadas K / ശിവദാസ് കൊടകര
ശില്പകലാരംഗത്ത് കേരളത്തില്‍ കീര്‍ത്തികേട്ട ആചാരി വിശ്വബ്രാഹ്മണ സമുദായാംഗമായി തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ 1978 ജൂലൈ 17ന് കെ.എസ് കൃഷ്ണനാചാരിയുടെയും അമ്മുക്കുട്ടി അമ്മാളിന്റെയും മകനായി ജനനം. കുഞ്ഞുനാളിലെ നാടകം, അഭിനയം, കലാ രംഗങ്ങളില്‍ അഭിരുചി കാട്ടി. പോളിടെക്നിക്ക് വിദ്യാഭ്യാസത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമയുടെ അന്നത്തെ ആസ്ഥാനമായ മദിരാശി (ചെന്നൈ) യില്‍ ജോലി തേടിയെത്തി. പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവനക്കാരനായി തുടക്കം. കലാമേഖലയില്‍ വിപുലമായ സൗഹൃദവലയം നേടാന്‍ ചൈന്നൈ വാസം സഹായകമായി. വിവാഹശേഷം നാട്ടിലേക്ക് മടക്കം. പാരമ്പര്യത്തിന്റെ കരുത്തുമായി നിര്‍മാണമേഖലയിലേക്ക് കടന്നു. കല്ലുകളില്‍ വിസ്മയം തീര്‍ക്കുന്ന ശിവദാസ് മാജിക് പ്രദേശിക നിര്‍മാണമേഖലയില്‍ പെട്ടെന്ന് ശ്രദ്ധനേടി. ഭവനനിര്‍മ്മാണ രംഗത്തെ മലയാളിയുടെ ഭ്രമം വീടും കടന്ന് വീട്ടു മുറ്റത്തേക്കിറങ്ങിയതോടെ അഭിനവ് സ്റ്റോണ്‍വര്‍ക്സ് എന്ന പേരില്‍ സ്വന്തമായി സംരംഭം തുടങ്ങി.. മനോഹരമായി കല്ലുപാകിയ, മനസിന് കുളിരേകുന്ന ലാന്‍റ് സ്കേപിംഗോട് കൂടിയ വീട്ടുമുറ്റം പ്രൗഢിയുടെ ചിഹ്നം മാത്രമല്ലെന്ന് കരുതുന്ന കേരളമെങ്ങുമുള്ള മലയാളികള്‍ ഇന്ന് അഭിനവ് സ്റ്റോണ്‍വ ര്‍ക്സിനെ തേടിയെത്തുന്നു. സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസിയാണ് അഭിനവ് സ്റ്റോണ്‍വര്‍ക്സ്. ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മനോഹരമായി കല്ലുപാകിയ മുറ്റം വീടിന്റെ പൂര്‍ണതയുടെ ഭാഗമെന്ന് മലയാളികള്‍ കരുതുന്നത് അഭിവനവിന്റെ ലക്ഷ്യം എളുപ്പമാക്കുന്നു. അതീവ മാത്സര്യവും സങ്കീര്‍ണവുമായ സംരംഭകത്വത്തിന്റെ തീച്ചൂളയില്‍ പക്ഷേ ശിവദാസിന്റെ കലാതല്‍പരത കെട്ടടങ്ങിപ്പോയില്ലെന്ന് മാത്രമല്ല കൂടുതല്‍ തിളക്കം നേടുകയാണുണ്ടായതെന്ന് വിളിച്ചു പറയുന്നവയാണ് യമദേവന് പ്രണാമം എന്ന ഈ പുസ്തകം. ജീവിതം നല്‍കിയ തീക്ഷ്ണമായ അനുഭവങ്ങളുടെ ചൂര് ഓരോ വാക്കുകളിലും തുടിക്കുന്നതാണ് രണ്ട് സിനിമാ തിരക്കഥകളുടെ സമാഹാരമായ ഈ പുസ്തകം.