Lushitha Rajan / ലൂഷിത രാജൻ

    Author Image പാലക്കാട് ജില്ലയിലെ പറയിപെറ്റ പന്തിരുകുലത്തിലെ , വായില്യം കുന്നിലപ്പന്റെ മണ്ണിന്റെ മണവും ഗ്രാമഭംഗിയും ആസ്വദിച്ച് " സ്വാഗത് " വീട്ടിൽ പരേതനായ (Retd. DYSP) എ കെ ഗോപാലകൃഷ്ണ ഗുപ്തന്റെയും എ കെ വത്സലയുടെയും മൂന്നു മക്കളിൽ അവസാന അരുമപുത്രി. കടമ്പഴിപ്പുറം ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, ഒലവക്കോട് കോ - ഓപ്പറേറ്റീവ് കോളേജിൽ നിന്ന് പകുതിയിൽ അവസാനിച്ച ബിരുദവും, ബിസിനസുകാരനായ സി രാജൻ (ഭർത്താവ്), നാലു പെൺമക്കളും (റിതികാരാജ്,ഗീതികാ രാജ് വൈഷ്ണ രാജ്, വൈഘനാ രാജ്) ചേർന്നതാണീഞാൻ. സ്കൂൾ പഠനകാലത്തുള്ള കുത്തിക്കുറിക്കലുകൾ വെളിച്ചം കാണാത്ത മയിൽപ്പീലിത്തുണ്ട് പോലെ പുസ്തകത്താളിലും അലമാരയിലുംഒളിച്ചിരുന്നു. ലേഖനം, കവിത, ഗാനം എന്നിവയിലൂടെ വീണ്ടും നാലഞ്ചു വർഷമായി നവമാധ്യമ രംഗത്ത് സജീവമാണ്.സൗഹൃദ കൂട്ടായ്മയിൽ കൂടി പുറത്തിറങ്ങിയ 15 കവിത സമാഹാരങ്ങളിൽ എന്റെയും രചന അച്ചടി മഷി പുരണ്ടു. 2020ലെ മ. കാ. സാ. യുടെ പാലക്കാട് ജില്ലയിലെ "പ്രതിഭോദയ ചന്ദ്രിക" അവാർഡ് ലഭിച്ചിട്ടുണ്ട്. കൂട്ടായ്മയിലെ മത്സരങ്ങളിൽ കൂടിയും ചെറിയ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അവസാനത്തെ ഇരട്ട മക്കളുടെ ഇടപെടലുകൾ കാരണം, ഇരട്ടിമധുരം നുണഞ്ഞ പോലെ എന്റെ ചിന്തയുടെ തോന്ന്യാക്ഷരങ്ങളെ ചെത്തിമിനുക്കി സൗഹൃദ ചരടിൽ കോർത്തിണക്കി നീങ്ങിടുന്നു. കേട്ടുപഴകിയ കെട്ടുകഥകളിലൂടെയും, കയ്യടി ഏറ്റുവാങ്ങിയ സ്കൂൾ ചാമ്പ്യനേയും നെഞ്ചിലേറ്റിക്കൊണ്ട് എന്നെ ഇന്നത്തെ ഞാനാക്കിയ എന്റെ അനുഭവ ഗുരുനാഥനെ വണങ്ങിക്കൊണ്ട് എന്റെ ഈ മൂന്നാമത്തെ കവിതാ സമാഹാരത്തിലേക്ക് ഞാനെത്തിനിൽക്കുന്നു.