Abdussalam Ahmed / ഡോ. അബ്ദുസ്സലാം അഹ്‌മദ്
1962-ൽ മലപ്പുറം ജില്ലയിലെ വാണിയമ്പലത്തിനടുത്ത ശാന്തിനഗറിൽ ജനിച്ചു. പിതാവ് മോയിക്കൽ അഹ്മദ്കുട്ടി ഹാജി. മാതാവ് കോട്ടക്കുത്ത് ഫാത്വിമ. സ്കൂൾ പഠനത്തിനു ശേഷം കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ്, അലീഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. ആധുനിക ഖുർആൻ തഫ്സീറുകളെക്കുറിച്ച ഗവേഷണ പഠനത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി. ഇപ്പോൾ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ റെക്ടർ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര ശൂറാ അംഗം, കേരള ശൂറാ അംഗം, കേന്ദ്ര പ്രതിനിധിസഭാംഗം, സാഫി ട്രസ്റ്റ് ലീഡേഴ്സ് അകാദമി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മീഡിയവൺ പ്രഥമ മാനേജിംഗ് ഡയറക്ടർ, യുവസരണി പ്രഥമ പ്രത്രാധിപർ, പ്രതീക്ഷ പബ്ലിക്കേഷൻസ് ഡയറക്ടർ, എസ്.ഐ.ഒ. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം, ഖത്തർ പ്രതിരോധ മന്ത്രാലയം ട്രാൻസ്േലറ്റർ, ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ സെക്രട്ടറി, ബോധനം പത്രാധിപർ, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ എന്നീ ചുമതലകൾ വഹിച്ചു. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് മുഖ്യപഠനമേഖല. ഒ.ഐ.സി. സമ്മേളനം ദോഹ, ജനീവ ഡയലോഗ് സമ്മേളനം, ദോഹ ഇന്റർഫെയ്ത്ത് ഡയലോഗ് സമ്മേളനം, അങ്കാറയിൽ നടന്ന യൂനിവേഴ്സിറ്റി റെക്ടേഴ്സ് കോൺഫ്രൻസ്, കുവൈത്ത് ബൈത്തുസ്സകാത്ത് സമ്മേളനം, ഇസ്തംബൂൾ ഇന്റർനാഷ്ണൽ ഖുർആൻ കോൺഫ്രൻസ് എന്നിവയിൽ പങ്കെടുത്തു. അൽ ജസീറ ചാനലിലടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത ഇന്റർനാഷ്ണൽ കോൺഫ്രൻസുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. കൃതികൾ: സ്ത്രീ ഇസ്‌ലാമിക സമൂഹത്തിൽ, അൽഇഖ്‌വാനുൽ മുസ്‌ലിമൂൻ, പ്രബോധനവും പ്രതിരോധവും ഇന്ത്യൻ സാഹചര്യത്തിൽ, സലഫിസം ചരിത്രവും വർത്തമാനവും, (كيف ينظر الإسلاميون بعضهم إلى بعض (مشاركة. വിവർത്തനങ്ങൾ: യാത്രാമൊഴി, ഫലസ്തീൻ പ്രശ്നം, ഇസ്‌ലാമിക പ്രസ്ഥാനം മുൻഗണനാക്രമം, ആഗോളവൽക്കരണവും മുസ്‌ലിംകളും, മുസ്‌ലിം ഐക്യം: സാധുതയും സാധ്യതയും, ലാ ഇലാഹ ഇല്ലല്ലാഹ്: ആദർശം നിയമം ജീവിതവ്യവസ്ഥ, സലഫിസത്തിന്റെ സമീപനങ്ങൾ, വിമർശിക്കപ്പെടുന്ന മൗദൂദി. ഭാര്യ: ഹസീന. മക്കൾ: ജസീം, റശാദ്, നസ്വീഹ്.