Shaharbanu Noushad / ഷഹർബാനു നൗഷാദ്
കോഴിക്കോട് ജില്ലയിലെ നാദാപുരം വളയത്ത് 1989 ൽ ജനനം. പിതാവ് അബ്ദുല്ല ഓണപ്പറമ്പത്ത്. മാതാവ് റാബിയ വി. കെ സി. ചെറുമോത്ത് മാപ്പിള എ.എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വാണിമേൽ യു.പി സ്കൂൾ, വാണിമേൽ ക്രെസെന്റ് ഹൈസ്കൂൾ, എസ് ഐ എ കോളജ് ഉമ്മത്തൂർ എന്നിവിടങ്ങളിൽ പഠനം. വാണിമേൽ ദാറുൽ ഹുദ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും അധ്യാപക പരിശീലനം പൂർത്തിയാക്കി. വിദ്യാർത്ഥിനിയായിരിക്കെ തന്നെ ആനുകാലികങ്ങളിൽ കവിതകൾ എഴുതി തുടങ്ങി. നിലവിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് : നൗഷാദ് നിടൂളി (ഈസ്റ്റ് പേരാമ്പ്ര ) മക്കൾ : അമീൻ അഹ്മദ്, ആദിൽ അഹ്മദ്, ആലിയ ബാനു