Kalkki Krishnamoorthi / കൽക്കി കൃഷ്ണമൂർത്തി
കൽക്കി കൃഷ്ണമൂർത്തി (1899-1954) തഞ്ചാവൂരിലെ പുത്തമംഗലത്ത് 1899 സെപ്തംബർ 9-ന് ജനിച്ചു. കൽക്കി എന്നത് തൂലികാനാമം. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനമാരംഭിച്ചപ്പോൾ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കൽക്കി വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് പലവട്ടം ജയിൽശിക്ഷ അനുഭവിച്ചു. "നവശക്തി' എന്ന ആനുകാലികത്തിന്റെ സഹപത്രാധിപരായി. പിന്നീട് "ആനന്ദവികടനി'ൽ ചേർന്നു. 1939-ൽ ആദ്യനോവൽ കൾവനിൻ കാതലി പ്രസിദ്ധീകരിച്ചു. പത്തു നോവെല്ലകളും നൂറ്റിഇരുപതു കഥകളും അഞ്ചു നോവലുകളും മൂന്നു ചരിത്രാഖ്യായികകളും നിരവധി ഗാനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. സാഹിത്യഅക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 1954 ഡിസംബർ 5-ന് അന്തരിച്ചു. Ramaswamy Krishnamurthy (9 September 1899 – 5 December 1954), better known by his pen name Kalki, was an Indian writer, journalist, poet, critic and Indian independence activist. He chose the pen-name "Kalki", the tenth and last avatar of the Hindu God Vishnu.[1] He founded a magazine, which was also named Kalki, with T Sadasivam being the co-founder, in 1941. Kalki's writings include over 120 short stories, 10 novellas, 5 novels, 3 historical romances, editorial and political writings and hundreds of film and music reviews.