Razak Vazhiyoram / റസാഖ് വഴിയോരം
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ മുക്കത്തിനടുത്ത് കൊടിയത്തൂരിൽ കോർമ്മത്ത് പുതിയോട്ടിൽ അഹമ്മദ് കുട്ടിയുടേയും മുസ്‌ലിയാരകത്ത് തോട്ടത്തിൽ ഫാത്തിമക്കുട്ടിയുടേയും ആറാമത്തെ മകനായി 1963 ജൂൺ രണ്ടിന് ജനനം. 1977-79 കാലഘട്ടത്തിൽ ജെ.ഡി.റ്റി. ഇസ്‌ലാം അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. പിന്നീട് കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1991 മുതൽ പതിനാല് വർഷത്തോളം പ്രവാസിയായിരുന്നു. അക്കാലത്ത് നാട്ടിലും ഗൾഫിലുമുള്ള പല ആനുകാലികങ്ങളിലും കഥ, കവിത, കാർട്ടൂൺ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൾഫ് ടൈംസ്, പെനിൻസുല, മാധ്യമം, മലയാളം ന്യൂസ്, ചന്ദ്രിക എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഖത്തറിലെ പ്രശസ്ത ഇംഗ്ലീഷ് ദിനപ്പത്രമായ 'പെനിൻസുല'യിൽ കുറച്ചുകാലം സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. കേരള ആരോഗ്യ വകുപ്പിൽ നിയമനം ലഭിച്ചതിനെത്തുടർന്ന് 2004 ൽ പ്രവാസജീവിതം അസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 2019 ൽ സർക്കർ സർവ്വീസിൽനിന്ന് ഹെൽത്ത് ഇൻസ്പെക്‍റ്ററായി വിരമിച്ചു. ഇപ്പോൾ കാരറ്റ് ഫിലിം അക്കാദമി ഡയറക്ടറാണ്. ഭാര്യ ഹമീദ് ബീഗം. മക്കൾ നിസാമുദ്ധീൻ ഹദറമി, ഹിഷാം അഹമദ്. വിലാസം: റസാഖ് വഴിയോരം കൊടിയത്തൂർ വെസ്റ്റ് മുക്കം 67362 Mob. +91 9961725414 rasakvazhiyoram@gmail.com