Muhsina Abbas / മുഹ്‌സിന അബ്ബാസ്
തൃശൂര്‍ മാള സ്വദേശി. മാധ്യമ പ്രവര്‍ത്തകന്‍ അബ്ബാസിന്റെയും അധ്യാപിക ഫാത്തിമയുടെയും മകള്‍. മാള കാര്‍മല്‍ കോളേജില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം. തിരൂര്‍ മലയാള സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തിൽ ബിരുദാന്തര ബിരുദം, അഡ്വര്‍ടൈസിങില്‍ പി.ജി. ഡിപ്ലോമ. കോഴിക്കോട് മീഡിയവൺ ചാനലില്‍ രണ്ട് വര്‍ഷക്കാലം വെബ് ജേണലിസ്റ്റ്. നിലവിൽ ദുബായിൽ കണ്ടന്റ് എഡിറ്ററായി ജോലി ചെയ്യുന്നു. പങ്കാളി സാലിഹിനൊപ്പം ദുബായിൽ താമസം. സഹോദരങ്ങള്‍ : ഇര്‍ഫാന, ശര്‍ഫാന. 'വൺ മിസ്ഡ് കോൾ' എന്ന കഥയ്ക്ക് മേരി വിജയം മന്ത്‌ലി അവാർഡ്, മികച്ച യുവ കഥാകൃത്തിനുള്ള 'ധ്വനി മാള' അവാർഡ് എന്നിവ നേടി. 'സിന്ദൂര രേഖ' എന്ന കവിത പാലക്കാട് വോയ്സ് ഓഫ് മണ്ണാർക്കാട് നടത്തിയ കവിതാ മൽസരത്തിൽ സമ്മാനാർഹമായി. മാള പോസിറ്റീവ് ഗൈഡൻസ് ഗ്രൂപ്പിന്റെ മികച്ച എഴുത്തുകാരിക്കുള്ള പുരസ്കാരം നേടി. വിവിധ ആനുകാലികങ്ങളിലും, തെരഞ്ഞെടുത്ത കവികളുടെ എഴുത്തുകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു. സ്വന്തം അനുഭവങ്ങളും എഴുത്തുകളുമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. Instagram : @muhsina_abbas വിലാസം : മുഹ്സിന അബ്ബാസ് പാലക്കത്തടത്തില്‍ (H) പി.ഒ മാളപള്ളിപ്പുറം, തൃശ്ശൂര്‍ : 680732 Email : muhsinaabba@gmail.com