
Darveshinte Vilapangal / ദര്‍വേശിന്റെ വിലാപങ്ങള്‍
Author :
Basheer Faizy Desamangalam / ബഷീര്‍ ഫൈസി ദേശമംഗലം
Category :
Publisher :
Koora Books
Language : Malayalam
ISBN : 9789394056220
Binding Type :
Publishing Date :
Edition : 2
Number of pages :
Description :
ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ 'ദര്‍വേശിന്റെ വിലാപങ്ങള്‍' ആത്മീയമായ നിറവുകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട പുസ്തകമാണ്. സമീപകാലത്തെ അസാധാരണമായ വായനാനുഭവം ഈ കൃതി എനിക്കു സമ്മാനിച്ചു. ഒരു കാവ്യമായി, നോവലായി, യാത്രാ പുസ്തകമായി ഒക്കെ ഈ കൃതി വായിക്കാം. ഈ കൃതിക്കു സമാനമായ അനുഭവം എനിക്കു സമ്മാനിച്ചത് ഖലീല്‍ ജിബ്രാന്റെ ചില കൃതികളാണ്. ഇത്രയും കാലം എനിക്കു പരിചിതമായിരുന്നത് ബഷീര്‍ ഫൈസിയെന്ന സര്‍ഗധനനായ പ്രഭാഷകനെയായിരുന്നു. ഈ കൃതിയിലൂടെ അനുഗൃഹീതനായ ആ എഴുത്തുകാരനെയും ഞാന്‍ പരിചയപ്പെട്ടു. കവിയുമാണ് ഈ പ്രഭാഷകനെന്നു ബോധ്യമായി. ഈ കൃതിയുടെ ആഖ്യാന രീതിയില്‍ ഞാന്‍ ആകൃഷ്ടനായപ്പോള്‍ ബഷീര്‍ ഫൈസി ദൈവാന്വേഷണങ്ങളുടെ വഴിയിലൂടെ സഞ്ചരിച്ച് ഒരു നോവല്‍ എഴുതിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. ഓരോ അധ്യായത്തിനും അദ്ദേഹം നല്‍കിയ പേരുകള്‍ ഏതൊരു നോവലെത്തുകാരനെയും മോഹിപ്പിക്കും. ഖാന്‍ഖാഹിനും (പര്‍ണ്ണശാല) അതിനു ചുറ്റുമുള്ള ഭൂപ്രകൃതിക്കും ബഷീര്‍ ഫൈസി നല്‍കുന്ന മായികഭാവം ഒരു നോവലെത്തുകാരനു വേണ്ട എല്ലാ സന്നാഹങ്ങളും ഈ രചയിതാവിനുണ്ടെന്ന് വായനക്കാരനെ ബോധ്യപ്പെടുത്തും. യാത്രകളും ആത്മീയാനഭവങ്ങളും ഒന്നിക്കുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ ഈ കൃതിയിലുണ്ട്. കണ്ണുനീര്‍ തുള്ളികളെ സ്‌നേഹാനുഭവങ്ങളാക്കി മാറ്റുന്ന മാന്ത്രികത ഈ പുസ്തകത്തില്‍ നിന്ന് അനുഭവിക്കാം.
പി സുരേന്ദ്രന്‍ (അവതാരികയില്‍ നിന്ന്)
₹240 ₹250
Add To Cart
Reviews
No Review yet