Dr. Bedeeuzaman / ഡോ. ബദീഉസ്സമാൻ
മലപ്പുറം ജില്ലയിലെ അബ്്ദുറഹ്്മാൻ നഗർ കൊളപ്പുറം സ്വദേശി. തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളജ്, എൻ.ഐ.ടി. കോഴിക്കോട്, അലീഗഢ് മുസ്്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ബി.ടെക്, എം.ടെക്, പി.എച്ച്.ഡി. കുറ്റിപ്പുറം MES എഞ്ചി. കോളജിലെ 20 വർഷത്തിലധികം നീണ്ട അധ്യാപന കാലത്തിന് ശേഷം ഇപ്പോൾ കോഴിക്കോട് കേന്ദ്രമായ ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ (IECI) യുടെ സി.ഇ.ഒ. പഠനമേഖലയായ ബയോമെഡിക്കൽ സിഗ്നൽ പ്രോസസിങ്ങിന് പുറമെ വിദ്യാഭ്യാസ ഗുണമേന്മ, സംസ്കാരങ്ങളുടെ ചരിത്രം, യാത്ര എന്നിവ ഇഷ്ട വിഷയങ്ങൾ. വിദ്യാഭ്യാസ സാമൂഹ്യ പ്രശ്നങ്ങളിൽ ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ സാന്നിധ്യം. പ്രഭാഷകൻ, എഴുത്തുകാരൻ. ഭാര്യ: ഡോ. തസ്നീം ഫാത്തിമ മക്കൾ: യാസീൻ മുറാദ്, യമീൻ ജവാദ്, ഇസാൻ ഫുആദ്.