O V VIJAYAN ഒ വി വിജയന്‍

    Author Image ഒ വി വിജയന്‍ (1930-2005) നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍. 1930 ജൂലൈ 2-ന് പാലക്കാട് വിളയന്‍ചാത്തനൂരില്‍ ജനിച്ചു. ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ഇംഗ്ലിഷ് എം.എ. കുറച്ചുകാലം കോളജില്‍ അദ്ധ്യാപകന്‍. പിന്നീട് ശങ്കേഴ്‌സ് വീക്ക്‌ലി, പെട്രിയറ്റ്, ദ സ്റ്റേറ്റ്‌സ്മാന്‍ എന്നീ ആനുകാലികങ്ങളില്‍ പത്രപ്രവര്‍ത്തകന്‍. നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതികള്‍. 1990-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; സാഹിത്യ അക്കാദമി അവാര്‍ഡ്, 1991-ല്‍ വയലാര്‍ അവാര്‍ഡ് (ഗുരുസാഗരം), 1992-ല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് (ഖസാക്കിന്റെ ഇതിഹാസം), 1999-ല്‍ എം.പി. പോള്‍ അവാര്‍ഡ് (തലമുറകള്‍) എന്നീ പുരസ്‌കാരങ്ങള്‍. 2001-ല്‍ കേരള ഗവണ്മെന്റിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു. 2005 മാര്‍ച്ച് 30-ന് അന്തരിച്ചു.