Saeed Muthanoor / സഈദ് മുത്തന്നൂര്‍

    Author Image മലപ്പുറം ജില്ലയിലെ കാവനൂരിൽ താമസം. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ പ്രാഥമിക തലം മുതൽ ഹൈസ്കൂൾ തലം വരെ പഠനം. (1962 -72 ) തമിഴ്നാട് ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽ നിന്ന് ഉമരി ബിരുദവും മദ്രാസ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ്ദലുൽ ഉലമ ബിരുദവുമെടുത്തു (1980). 1996 - ൽ അലീഗർ മുസ്‌ലിം യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ പാസായി.1980 മുതൽ 88 വരെ ശാന്തപുരം കോളേജിലും 1989-2012 കാലത്ത് വണ്ടൂർ എറിയാട് എ.യു.പി.സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. ആരാമത്തിൽ സച്ചരിതം പംക്തി എഴുതി വരുന്നു. പിതാവ് : കൊട്ടപ്പറമ്പൻ അലവി മുസ്‌ലിയാർ മുത്തനൂർ മാതാവ് :പുത്തൻ വീടൻ ആയിശുമ്മ കാവനൂർ ഭാര്യ : ആബിദ പള്ളിയൻ (റിട്ട.അധ്യാപിക) മക്കൾ: ഹാമിദലി കൊട്ടപ്പറമ്പൻ, ഇംദാദ് കെ. പി, സദറു കാവനൂർ, അമീന കെ.പി, സനീന കെ.പി, ഇർഫാൻ കാവനൂർ. കൃതികൾ: പറഞ്ഞു തരുന്ന ചരിത്രം (2009) ഒരു പ്രബോധകന്റെ അനുഭവങ്ങൾ (2014) ഹജ്ജ്-ഉംറ ലഘു വിവരണം (2014) മാതാപിതാക്കൾ - മക്കളുടെ ബാധ്യതകൾ (തേഡ് എഡിഷൻ 2016 ) ഹസ്റത്ത് ആഇശ 100 കഥകൾ (2016) മുആദ്ബ്നു ജബൽ 100 കഥകൾ (2019 ) ഫാറാബിയുടെ കഥ (ചിത്രകഥകൾ 2020 ) വിലാസം : കൊട്ടപ്പറമ്പൻ ഹൗസ്, കാവനൂർ - മലപ്പുറം - 673639 Sayeedumari @gmail.com