ഇലല്‍ ഹാദി / Ilal Hadi

  Author : റാഹില ബിന്‍ത് അബ്ദുല്‍ റഹീം / Rahila
  Category :
  Publisher : Koora Books
  Language : Malayalam
  ISBN : 9789394056060
  Binding Type :
  Publishing Date :
  Edition : 1
  Number of pages :
  Description : റാഹില പേരു സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് യാത്രക്കാരിയാണ്. നിതാന്തയാത്രയിലാണ്. യാത്ര എന്ന ആദ്യ കവിതയില്‍ അവളെഴുതുന്നു, 'ഖല്‍ബിന്റെ ചുമരുകളില്‍ രക്തമെഴുതി പ്രണയസൂക്തങ്ങള്‍ കോറിയിടണം, ഹൃദയലിപികളില്‍ നിന്നൂറുന്ന സുഗന്ധമെഴും നിണം പരന്നൊഴുകണം.' (യാത്ര) ഇബ്‌നു അറബിയിലൂടെ ലോകം ദര്‍ശിച്ച വഹ്ദത്ത് അല്‍വുജൂദ് എന്ന പരമപ്രേമദൈവാത്മകയുടെ നനവാണ് അവളുടെ കവിതകള്‍. അല്ലാഹുവിനോടുള്ള പരമാംശലയന (ഫനാഅ്)ത്തില്‍ വിരിയുന്ന പുഷ്പങ്ങളാണവ. അമിതവൈകാരികത കൊണ്ട്, പറയാവുന്നതിനപ്പുറവും കവയത്രി പറഞ്ഞു കയറുന്നുണ്ട്. പക്ഷേ കവിത കവിഞ്ഞു കയറുന്ന പ്രമേയമായതുകൊണ്ട് അവ ദൈവികസമക്ഷത്തില്‍ സ്വീകാര്യമാണ്. ഇസ്‌ലാമിക സൂഫീ തത്ത്വചിന്തയിലെ കാവ്യബിംബങ്ങള്‍ കൂടിയായ ഇഷ്ഖ് (അനുരാഗം), ദുമൂഅ (കണ്ണുനീര്‍), ഹൈത്വ് (നൂല്) എന്നിവ റാബിഅ കവിതകളിലെന്ന പോലെ ഇടക്കിടക്ക് റാഹിലയില്‍ നിന്നുതിര്‍ന്നു വീഴുന്നു.
  Reviews
  No Review yet