കണ്ണുതുറന്നാല്‍ കാണുന്ന കാഴ്ചകള്‍
Author :
S Kamarudeen / എസ് കമറുദ്ദീന്‍
Category :
Stories | കഥകള്‍
Publisher :
Koora Books
Language : Malayalam
ISBN : 978-93-5566-380-1
Binding Type : Paper Back
Publishing Date :
Edition :
Number of pages :
Description :
കുട്ടികള്‍ക്കുള്ള നന്മയില്‍ പൊതിഞ്ഞ കഥകളാണ് ഈ പുസ്തകത്തില്‍. കുട്ടികളേ, നിങ്ങള്‍ കണ്ണ് തുറന്ന് കാണണമെന്നും, ഒരു കാഴ്ച കൊണ്ടു മതിയാക്കരുതെന്നും എല്ലാ കാഴ്ചയും രണ്ടാമതൊരു നോട്ടം കൂടി അര്‍ഹിക്കുന്നുണ്ടെന്നും കഥാകൃത്ത് പങ്കുവെക്കുന്നു. നിര്‍ബന്ധമായും നമുക്ക് വേണ്ടത് അകക്കണ്ണുകളാണെന്ന് 'ഉള്‍ക്കാഴ്ച' എന്ന കഥയില്‍ കണ്ണു കാണാത്ത ബസീര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. കരന്റ് പോയപ്പോള്‍ എല്ലാവരും അന്ധരായ നേരം ബസീറിനു മാത്രം ആകെ വെളിച്ചമായിരുന്നു! അവനാണ് മറ്റുള്ളവര്‍ക്ക് വഴി കാണിക്കുന്നത്! നമ്മുടെയടുത്തേക്കെന്താണ് ദേശാടനക്കിളികള്‍ വരാത്തതെന്നാണ് അസ്നയുടെയും അംനയുടെയും സംശയം. നമ്മുടേത് കെട്ടിടങ്ങളുടെ കാടല്ലേ, പക്ഷികളിവിടെ വന്നാല്‍ അവര്‍ക്ക് വിശ്രമിക്കാന്‍ മരങ്ങളുണ്ടോ, അവര്‍ക്ക് ഭക്ഷണം തേടാന്‍ തോടോ, കുളമോ ചതുപ്പുകളോ ഉണ്ടോ, അവര്‍ക്ക് നീന്തിക്കുളിക്കാന്‍ ഇടങ്ങളുണ്ടോ.. ? 'വിത്തുണ്ട' എന്ന കഥ നമ്മിലേക്കെറിയുന്നത് അനേകങ്ങളായ ചോദ്യങ്ങളാണ്. മണ്ണിനോടും മനുഷ്യനോടുമുള്ള സ്‌നേഹത്തിന്റെ പേരാകണം ജീവിതമെന്ന് ഇങ്ങനെ വൈവിധ്യമാര്‍ന്ന കഥകളിലൂടെ കഥാകൃത്ത് പറഞ്ഞുവെക്കുന്നു.
₹90 ₹100
Add To Cart
Reviews
No Review yet