Nizar Puthuvana / നിസാര്‍ പുതുവന
മാധ്യമം ദിനപത്രത്തിൽ സബ് എഡിറ്റർ. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂർ പുതുവനയിൽ പരേതനായ മൈതീൻ കുഞ്ഞിന്റെയും ജമീലയുടെയും മകനാണ്. ദേശീയ മാധ്യമ അവാർഡ്, നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ഫെല്ലോഷിപ്പ്, യുനൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫസ്റ്റ് ലാഡ്‍ലി മീഡിയ അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡ്, യൂനിസെഫ് സ്പെഷ്യൽ അച്ചീവ്മെന്റ് പുരസ്കാരം, കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്പ്, അംബേദ്കർ മാധ്യമ അവാർഡ്, ഗ്രീൻ റിബ്ബൺ മാധ്യമ അവാർഡ്, സംസ്ഥാന സർക്കാറിന്റെ 2019ലെ കയർ കേരള അവാർഡ്, ലാഡ്‍ലി മീഡിയ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച, യുവ എഴുത്തുകാർ നോവലിസ്റ്റ് ബെന്യാമിനുമായി ഒരുമിച്ചെഴുതിയ ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്ന നോവലിൽ പങ്കാളിയായിട്ടുണ്ട്. ഭാര്യ കോളജ് അധ്യാപികയായ ഷഹന സൈനുല്ലാബ്ദീൻ. മകൻ: അഹ്മദ് നഥാൻ സ്കൂൾ വിദ്യാർഥിയാണ്. ഫോൺ: 7907628883 ഇ മെയിൽ: nizaralleppy@gmail.com