N K M Abdul Shakkoor / എന്‍.കെ.എം.അബ്ദുശ്ശകൂര്‍

    Author Image എന്‍.കെ.എം. മുഹമ്മദ് പൂക്കോയ തങ്ങളുടെയും പാലയില്‍ ബീഫാത്വിമയുടെയും മക്കളില്‍ രണ്ടാമനായി 1955ല്‍ പുത്തൂര്‍ പള്ളിക്കലില്‍ ജനനം. പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചേളാരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 1970 ല്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുറ്റ്യാടി ഇസ്‌ലാമിയാ കോളേജില്‍ തുടര്‍ പഠനം. 1975ല്‍ പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷങ്ങത്തോളം പ്രാഥമിക/സെകണ്ടറി മദ്രസകളില്‍ അദ്ധ്യാപനം. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം അറബി കോളേജിന്റെ തുടക്കത്തില്‍ അവിടെ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് ഖത്വര്‍ റിലീജ്യസ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠനത്തിന് അവസരം ലഭിച്ചു. 1977 അവസാനം ഖത്വറില്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം, ഖത്തര്‍ മിനിസ്ട്രി ഓഫ് മുനിസിപ്പല്‍ അഫേഴ്‌സിന് കീഴില്‍ ദോഹ മുനിസിപ്പാലിറ്റിയില്‍ ജോലി. 1992ല്‍ ഖത്തര്‍ വിദേശ കാര്യ മന്ത്രാലയത്തിലേക്ക് ജോലി മാറ്റം. 2019 ആഗസ്റ്റില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. ഖത്വറില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസ്സോസിയേഷന്റെ (ഇപ്പോള്‍ CIC) ഇസ്‌ലാമിക / സാംസ്‌കാരിക / വിദ്യാഭ്യാസ / ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാന്നിദ്ധ്യം. 2008 മുതല്‍ പത്ത് വര്‍ഷത്തോളം ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ചു. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. 'വിമോചനത്തിന്റെ ഖുര്‍ആനിക പാത’ ആദ്യ കൃതിയാണ്. ഭാര്യ സല്‍മ. മക്കള്‍ മുഹമ്മദ് ശഫീക്, അഹ്മദ് സയ്യാഫ്, ഫാത്വിമ. Email: nkmshukoor@gmail.com