N P A Kabeer / എന്‍.പി.എ.കബീര്‍
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിൽ 1976ൽ ജനിച്ചു. പിതാവ് എൻ. ഇബ്രാഹിം നിലപ്പാറ, മാതാവ് കോഴിക്കോട്ട് മഠത്തിൽ കുഞ്ഞാമി. പ്രാഥമിക വിദ്യാഭ്യാസം നൊച്ചാട് എ.എം.എൽ.പി.സ്കൂളിൽ,വെള്ളിയൂർ എ.യു.പി.സ്കൂൾ, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ , പ്രീഡിഗ്രി സി.കെ.ജി ഗവ: കോളജ്, പേരാമ്പ്ര, കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ബിരുദം, അധ്യാപക വിദ്യാർത്ഥിയായി എറണാകുളം കൂത്താട്ടുകുളം സെന്റ് ജോൺസ് സിറിയൻ ടി.ടി.ഐ വടകര. ഔദ്യോഗിക ജീവിതം റീഡേർസ്ബുക് സെന്റർ, പേരാമ്പ്ര, മാധ്യമം സർക്കുലേഷൻ സ്റ്റാഫ്, വിദ്യാസദനം മോഡൽ സ്കൂൾ, പുറക്കാട്, കൈലമഠം എ.എം.എൽ.പി.സ്കൂൾ , എൻ.ഐ.എം.എൽ.പി.സ്കൂൾ, പേരാമ്പ്ര . മേഖലകൾ അധ്യാപക പരിശീലകൻ, സാമൂഹ്യ പ്രവർത്തകൻ, കാരുണ്യ പ്രവർത്തകൻ, സന്നദ്ധ സേവന പ്രവർത്തനം, സോഷ്യൽ ആക്ടീവിസം , രചനകൾ . പുരസ്കാരങ്ങൾ വിദ്യാരംഗം ഉപന്യാസ രചന, കവിതാ രചന, സംസ്ഥാന തല അധ്യാപക ഗവേഷണത്തിന് നമ്പീശൻ മാസ്റ്റർ പുരസ്കാരം 2021, എ.കെ.എസ്.ടി.യു. രജത ജൂബിലി ലേഖന പുരസ്കാരം: 2022 സൃഷ്ടികൾ ആനുകാലികങ്ങളിൽ രചനകൾ, പുസ്തകം: ജീവിതാക്ഷരം (ഗുരുശിഷ്യ ബന്ധത്തിന്റെ സ്പന്ദനങ്ങൾ). കുടുംബം ഭാര്യ : ഹസീബ കെ.കെ. കല്ലൂർ മക്കൾ : നാസിഹ് അമീൻ കെ.എച്ച് അമീൻ ഇഹ്സാൻ.കെ.എച്ച് ഫൈഹ റഹ്മ കെ.എച്ച് സഹോദരൻ : എൻ അഹമ്മദ്, ആസ്യ