Sabah Aluva / സബാഹ് ആലുവ

    Author Image 1989 ല്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ വെളിയത്തു നാട് ഗ്രാമത്തില്‍ ജനനം. പിതാവ് മുഹമ്മദ് ഉമരി, മാതാവ് ഐശാ ബീവി. ആലുവ ഇസ്‌ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന് ശേഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദം നേടി. ഡല്‍ഹി ഹംദര്‍ദ് സര്‍വകലാശാലയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ ഹംദര്‍ദ് സര്‍വകലാശാലയില്‍ ''മുസ്‌ലിം വ്യക്തിനിയമം: ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഒരു താരതമ്യപഠനം'' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു. നിലവില്‍ മൂവാറ്റുപുഴ വനിതാ ഇസ്‌ലാമിയ കോളേജ്, എം. ഐ. ഇ. ടി ഹൈസ്‌കൂള്‍ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പാള്‍, കേരളത്തിലെ ആദ്യത്തെ അറബി കലിഗ്രഫി സെന്ററായ 'Center for Advanced Studies in Modern and Classical Arabic Calligraphy' യുടെ ഡിറക്റ്റര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. ഡല്‍ഹിയിലെ മുസ്ലിം പൈതൃകങ്ങള്‍, അറബി കലിഗ്രഫി മേഖലയിലെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: ഡോ. ഫായിസ, മക്കള്‍: സിദ്‌റ ഫാത്തിമ, അയ്മന്‍ അഹ്‌മദ്, നൈറ ഫാത്തിമ വിലാസം: പുല്ലാത്ത് പറമ്പില്‍, അസ്‌കാ ഭവന്‍, യു സി കോളേജ് പി ഒ. ആലുവ. എറണാകുളം ജില്ല -683102 ഫോണ്‍: +918130072167 | ഇമെയില്‍: mailtosabah@gmail.com