Muhammed Nizar / മുഹമ്മദ് നിസാർ
കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി. എട്ട് വർഷത്തോളം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്‌ത ശേഷം ഇപ്പോൾ ഏഴ് വർഷമായി അബൂദാബിയിൽ പ്രൊഡക്റ്റ് ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു. കോഴിക്കോടും കൊച്ചിയിലുമായുള്ള പഠനങ്ങൾക്ക് ശേഷം കേരളം മുതൽ കാശ്‌മീർ വരെയുള്ള പ്രധാന നഗരങ്ങളിലൊക്കെയും യാത്ര ചെയ്യുകയും ജോലി ആവശ്യാർത്ഥം താമസിക്കുകയുമുണ്ടായി. സിംഗപ്പൂർ, മലേഷ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഫിൻലാൻഡ്, നോർവേ, എസ്‌റ്റോണിയ, സെർബിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്‌തിട്ടുണ്ട്. പിതാവ് കാസിം കണ്ടത്തിൽ പുരയിൽ. മാതാവ് ഫാത്തിമ. ഭാര്യ സൽവ അബ്ദുൾ ഖാദർ. മക്കൾ ഹസ്സ നിസാർ, ഇസാൻ നിസാർ.