Basheer Faizy Desamangalam / ബഷീര്‍ ഫൈസി ദേശമംഗലം
തൃശൂർ ജില്ലയിലെ ദേശമംഗലത്തു ജനനം. പിതാവ് ഹൈദർ, മാതാവ് നഫീസ, സഹോദരി സഫിയ. ദേശംമംഗലം GVHSS ഇൽ നിന്നും ഹൈസ്‌കൂൾ പഠനം, ചരിത്രത്തിൽ ബിരുദം, മത താരതമ്യ, സാംസ്കാരിക അധിനിവേശപഠനങ്ങളിൽ നിപുണത. പല്ലൂർ മുനവിറുൽ ഇസ്‌ലാം മദ്രസയിൽ നിന്നും പ്രാഥമിക മത പഠനം. ഫൈസാബാദ് ജാമിഅ:നൂരിയ നിന്നും MFF ബിരുദം. വിവിധ ആനുകാലികങ്ങളിലായി അഞ്ഞൂറിലേറെ ലേഖനങ്ങൾ. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, പ്രഭാഷകൻ, ചാനൽ ഡിബേറ്റർ. SKSSF തൃശൂർ ജില്ലാപ്രസിഡന്റ്, സ്റ്റേറ്റ് ട്രഷറർ, സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ്, 'മനീഷ'സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ സമസ്ത തൃശൂർ ജില്ല വർ. സെക്രട്ടറി SUNBULA tv പേട്രൻ, കോട്ടായി അൽ അമീൻ ഫാളില കോളേജ് പ്രിൻസിപ്പൽ, ചാവക്കാട് QSC ഡയറക്ടർ, തിരുവത്ര ഗിൾഡ് സ്‌പെഷൽ സ്കൂൾ ചെയർമാൻ എന്നീചുമതലകള്‍ വഹിക്കുന്നു. അംബേദ്കർ നാഷ്‌ണൽ അവാർഡ് 2012, മജ്ലിസുൽ ഫുർഖാൻ ദഅ്‌വ അവാർഡ് 2020, മസ്ക്കറ്റ് RJM കോട്ടുമല ഉസ്താദ് 'യുവ പ്രതിഭ' അവാർഡ് 2021, ഹംദാൻ ഫൗണ്ടേഷൻ 'ഇമാം ബൂസ്വുരി മദ്ഹുറസൂൽ അവാർഡ് '2021, അബുദാബി NOWA അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾക്കർഹനായി. ഭാര്യ: ബുഷറ ബീവി, മക്കൾ : ഹാഫിള ഫാത്തിമ ഷഅബാന, ഫാത്തിമ ജാസ്മിൻ, ഫാത്തിമ ലിയാന വിലാസം: Basheer faizy Deshamangalam, 'Samarqanth', Palloor po, Trichur 679532 Ph: 9447919337, 9947586373