വായന മരണപെട്ടിട്ട് കുറേ കാലമായിരുന്നു. കോവിഡ് കാലം എനിക്ക് പോസിറ്റീവ് കാലമാണ്.
(ജീവിതത്തിന്റെ പോസറ്റീവാണ്. കോവിഡ് പേസിറ്റീവ് അല്ല ട്ടൊ).
Navab Kovilakath, Mathilakam, India
മരിച്ചു മൺമറഞ്ഞവായന
പുനർ ജീവനം തേടിയത്
ഇക്കാലത്താണ് .
പുസ്തകങ്ങൾക്ക്
ഇപ്പോൾ തീ പിടിച്ച വിലയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനകം
അയ്യായിരത്തിലധികം രൂപ
പുസ്തകത്തിന് മാത്രമായി.
സാരമില്ല.
ലക്ഷം രൂപ ചിലവഴിച്ചാൽ
എത്താത്ത ഇടങ്ങളിൽ
എന്നെ എത്തിച്ചു.
മനോഹരമായ കാഴ്ചകൾ കാണിച്ചു.
നിരവധി ജീവിതങ്ങളെ
അടുത്തറിഞ്ഞു.
ഒരു പാട് കഥാപാത്രങ്ങളെ
പരിചയപ്പെട്ടു.
ഇപ്പോഴാണ്
ഈ പുസ്തകം കൈയ്യിൽ കിട്ടിയത്.
മകൻ വാങ്ങി കൊണ്ടുവന്നതാണ്.
വായനയുടെ
മനോഹാരിതയെ
എത്രമേൽ ഹൃദ്യമായാണ്
മെഹദ് മഖ്‌ബൂൽ
വരച്ചിട്ടിരിക്കുന്നത്.
നല്ല ഭാഷ
ഒഴുക്കുള്ള ശൈലി
ഈ കൊച്ചു പുസ്തകത്തെ
പ്രണയിക്കാൻ
ഇതൊക്കെ തന്നെ ധാരാളം.
മറ്റനേകം ഗ്രന്ഥങ്ങളെ
ഈ ചെറിയ വായനയിലൂടെ
അറിയാൻ കഴിഞ്ഞു.
മിക്കതും
ശരാശരി വായനക്കാരന്
പരിചയമുള്ള എഴുത്തുകാരുടെ
ഗ്രന്ഥങ്ങൾ തന്നെ.
ആ ഗ്രന്ഥങ്ങളുടെ
സവിശേഷതകളെ
ഒന്നോ രണ്ടോ വരികൾ കൊണ്ട്
മഹത്വം വെളിപ്പെടുത്താൻ
എഴുത്തുകാരൻ (മെഹദ് മഖ്ബൂൽ)
ഉപയോഗിച്ച ഭാഷ
ഏറെ ഇഷ്ടപ്പെട്ടു.
വായനയെ തിരിച്ചു പിടിക്കാം.
0 Comments