വായന. എന്തിനു വായിക്കണം. വായിച്ചിട്ടെന്ത്? ഇക്കാലത്ത് അതിനൊക്കെ എവിടെ സമയം... വായനകളെ കുറിച്ചുള്ള കുറെ സ്വയം കല്പിത ചോദ്യങ്ങൾക്കുള്ള ഭംഗിയുള്ള ഉത്തരമാണ് ഈ അടുത്ത് ഇറങ്ങിയ പ്രിയ സുഹൃത്ത് Mehd Maqbool ഈ പുസ്തകം. സത്യത്തിൽ നാം ഒറ്റക്കല്ല. നിരവധി നാമുകൾ കൂടിയാലേ നാം നാമാകൂ...
Najmuzaman Panthar
Mehd Maqbool
ഒന്നും നേടാത്തവന്റെ ചിരി
സ്നേഹിതനും സഹാദ്ധ്യാപകനുമായ ഹബീബ് പെരുമ്പടപ്പിന്റെ ( Habeebul Rahman V M ) പ്രഥമ കാവ്യസമാഹാരമാണ് "ഒന്നും നേടാത്തവന്റെ ചിരി". സർഗ്ഗാത്മകമായ ഏകാന്തതയിൽ കൂട്ടുവരുന്ന വാക്കുകൾ വൃത്തത്തിലും താളത്തിലും കവിതയായി പരിണമിക്കുന്ന രസതന്ത്രമാണ് ഈ സമാഹാരത്തിലൂടെ ഇതൾ വിടരുന്നത്. ചുറ്റുമുള്ള പ്രകൃതിയിലും ജീവിതങ്ങളിലും സന്തോഷ-സന്താപങ്ങൾ നിറയുമ്പോൾ തന്നെ തേടിവരുന്ന വാക്കുകൾക്ക് എങ്ങനെ കവിതയായി മാറാതിരിക്കാനാവും എന്ന് ഹബീബ് പറയാതെ പറയുന്നുണ്ട് ഈ കവിതകളിൽ. കവിത കവിയെ തേടി വരുന്ന മനോഹര സന്ദർഭങ്ങളാണ് ഈ കാവ്യസമാഹാരം നൽകുന്ന മഹനീയാനുഭവം. അഭിനന്ദനങ്ങൾ... ആശംസകൾ....
Mathew Joseph Chengalavan
അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍
നടന്നു തീർത്ത ഒറ്റയടിപ്പാതകളുടെ ഓരം ചേർന്ന അനുഭവക്കാഴ്ചകൾ പകർത്തിയ "അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങളി"ലൂടെ തിരക്കുകൾക്കിടയിലും കണ്ണുകൾ പായിച്ചു. മാതാപിതാക്കൾ മരിച്ച് അനാഥരായവരും മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥമായ ബാല്യങ്ങളുമുണ്ടെന്ന പുറം ചട്ടയിലെ വാക്കുകൾ കണ്ണിൽ ഉടക്കി. പ്രസ്തുത ഗണത്തിൽ വരുന്നവരുടെ വേദനയും കണ്ണുനീരും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. ജീവിതവഴിയോരങ്ങളിൽ കണ്ട കാഴ്ചകൾ തനിമ ചോരാതെ കടലാസിലേക്ക് പകർത്തിയ റസാഖ് വഴിയോരത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ -ഡോ:കെ.ടി.ജലീൽ.
Bookio Press
Publish Your book with B&N
Learn More